Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Children

America

ഏ​ഴ് മ​ക്ക​ളു​ൾ​പ്പെ​ടെ എ​ട്ട് കു​ട്ടി​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്; കൊ​ടും ക്രൂ​ര​ത​യി​ൽ ന​ടു​ങ്ങി ലൂ​സി​യാ​ന

ലൂ​സി​യാ​ന: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ സ്വ​ന്തം മ​ക്ക​ള​ട​ക്കം എ​ട്ട് കു​ട്ടി​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഷീ​വ്പോ​ർ​ട്ടി​ലെ ര​ണ്ട് വീ​ടു​ക​ളി​ലാ​യി​യാ​ണ് നാ​ടി​നെ ന‌​ടു​ക്കി​യ അ​ക്ര​മം ന​ട​ന്ന​ത്.

വെ​ട‌ി​യു​തി​ർ​ത്ത ഷ​മ​ർ എ​ൽ​ക്കി​ൻ​സി​നെ (31) പി​ന്നീ​ട് പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രി​ൽ ഏ​ഴ് പേ​ർ പ്ര​തി​യാ​യ ഷ​മ​ർ എ​ൽ​ക്കി​ൻ​സി​ന്‍റെ സ്വ​ന്തം മ​ക്ക​ളാ​ണ്. മ​റ്റൊ​രാ​ൾ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ കു​ട്ടി​യു​മാ​ണ്.

അ​ക്ര​മ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കു​ടും​ബ​ക​ല​ഹ​മാ​ണ് കൂ​ട്ട​ക്കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി ആ​ദ്യം ഒ​രു സ്ത്രീ​യെ വെ​ടി​വ​ച്ച ശേ​ഷം ര​ണ്ടാ​മ​ത്തെ വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

കൃ​ത്യ​ത്തി​ന് ശേ​ഷം കാ​ർ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷ​മ​റി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

ലൂ​സി​യാ​ന ഗ​വ​ർ​ണ​റും യു​എ​സ് ഹൗ​സ് സ്പീ​ക്ക​റും സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up